ആറന്മുള പെരുമയിലേക്ക് ഒരു പൊന്‍ തൂവല്‍ കൂടി. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍/തനതു കലകള്‍ പഠിപ്പിക്കാന്‍ ഒരു കേന്ദ്രം തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിന്റെ ആസ്ഥാനം സംസ്കാരിക പെരുമകളുടെ ഊഷ്വരഭൂമിയായ ആറന്മുള തന്നെ ആയിരിക്കണം എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടായില്ല. അങ്ങനെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1993 ല്‍ കേരളാ വാസ്തു വിദ്യാ ഗുരുകുലം എന്ന സ്ഥാപനം ആറന്മുള ആസ്ഥാനമായി നിലവില്‍ വന്നു.
വാസ്തു വിദ്യ എന്നത് വാസ്, വിദ്യ എന്നീ സംസ്ക്രിത പദങ്ങളുടെ സമന്വയമാണ്. വാസ് എന്നാല്‍ നിര്‍മ്മാണം, വിദ്യ എന്നാല്‍ അറിവ്. നിര്‍മ്മിക്കാനുള്ള അറിവാണ് വാസ്തുവിദ്യ. വേദങ്ങളിലെ പരമപ്രധാനിയായ അഥര്‍വ്വവേദത്തിന്റെ ഉപ വേദമായ സ്താപദ്യ വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പരമപ്രധാന ഭാരതീയ നിര്‍മ്മാണകലയാണ് വാസ്തുവിദ്യ.
പുരാതന ശൈലിയിലുള്ള ഗൃഹ നിര്‍മ്മാണത്തെ ഉദ്ദേശിച്ചാണ് വാസ്തു ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നത്. ആറന്മുള വാസ്തു വിദ്യാ കേന്ദ്രം പുരാതന ഇന്‍ഡ്യന്‍ ഗൃഹനിര്‍മ്മാണ രീതിയെ ആധുനിക നിര്‍മ്മാണ രീതിയുമായി സമന്വയിപ്പിച്ച് തനതായ ഒരു നിര്‍മ്മാണ കല രൂപകല്‍പ്പന ചെയ്യുകയാണ് ചെയ്യുന്നത്. അതായത് പാരമ്പര്യത്തിന്റെയും, ഭക്തിയുടെയും, ശാസ്ത്രത്തിന്റെയും ഒരു ഇഴുകി ചേരല്‍. ആ ശൈലി സാധാരണ ജനങ്ങള്‍ അംഗീകരിച്ചു എന്നതിനു തെളിവാണ് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ആയിരക്കണക്കിനു ഭവനങ്ങള്‍.
ഇവിടെ നിലവിലുള്ള പഠന വിഷയങ്ങള്‍
1. പാരമ്പര്യ നിര്‍മ്മാണ കലയില്‍ ബിരുദാനന്ദര ബിരുദ ഡിപ്ലോമ - കോട്ടയം അസ്ഥാനമായ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ളത്.
കാലാവധി - ഒരു വര്‍ഷം
കുറഞ്ഞ യോഗ്യത - സിവില്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
പഠന ഭാഷ - മലയാളം.
പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു.
2. പാരമ്പര്യ നിര്‍മ്മാണകലയില്‍ ഡിപ്ലോമ ( തപാല്‍ പാഠ്യ രീതി)
പാരമ്പര്യ നിര്‍മ്മാണ കല പഠിക്കുവാനുള്ള സാധാരണ ജനങ്ങളുടെ താല്‍പ്പര്യം മുന്നില്‍കണ്ട് ആറന്മുള വാസ്തു വിദ്യാഗുരുകുലം ഈ മേഖലയില്‍ തപാല്‍ വഴിയുള്ള പഠ്യ രീതിയും അവലംബിച്ചിരിക്കുന്നു.
കാലാവധി - ഒരു വര്‍ഷം
കുറഞ്ഞ യോഗ്യത - ഏതെങ്കിലും അംഗീകൃത സര്‍വ്വ കലാശാലകളുടെ ബിരുദം അല്ലെങ്കില്‍ സിവില്‍ ആര്‍ക്കിടെക്ട് ഡിപ്ലോമ.
പഠന ഭാഷ - മലയാളം.
പ്രവേശനം - പ്രവേശനത്തിന് പ്രത്യേക യോഗ്യതകള്‍ ആവിശ്യമില്ല.
3. പാരമ്പര്യ നിര്‍മ്മാണ കലയുടെ തലതൊട്ടപ്പന്മാരായ വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവരുടെ പുതിയ തലമുറയെ അവരില്‍ നിന്നും അന്യം നിന്നു പോയ അവരുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍, വാസ്തുവിദ്യയെ കുറിച്ച് അവരെ ബോധവന്മാരാക്കാന് വേണ്ടി ഒരു പ്രത്യേക കോഴ്സും ഇവിടെ നടത്തുന്നു.
കാലാവധി - ഒരു വര്‍ഷം
കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.
പഠന ഭാഷ - മലയാളം.
പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, പ്രവേശനം വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവര്‍ക്കു മാത്രം.
4. ഇതു കൂടാതെ പാരമ്പര്യ ചുവര് ചിത്ര കലയും ഇവിടെ പഠിപ്പിക്കുന്നു.
കാലാവധി - രണ്ട് വര്‍ഷം
കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.
പഠന ഭാഷ - മലയാളം.
പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, ചിത്ര രചനയില്‍ താല്‍പ്പര്യം, വയസ് 25ല്‍ കവിയരുത്.
ചുമര്‍ചിത്രകലയുടെ ചരിത്രം, സവിശേഷതകള്‍, ചുമര്‍ചിത്ര ശൈലിയിലുള്ള രേഖാചിത്ര, ജലച്ഛായ ചിത്രരചന, താലപ്രമാണം, പ്രതലം തയ്യാറാക്കല്‍, വര്‍ണ സങ്കലനം, സംരക്ഷണ രീതികള്‍ മുതലായവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വാസ്തു വിദ്യാ ഗുരുകുലത്തിലെ ഗുരുക്കന്മാര്
വാസ്തു ശാസ്ത്രം
കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, ഡോ: അച്ചുതന്, എ. ബി ശിവന്, മനോജ് എസ് നായര്‍, കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട്.
എസ്റ്റിമേഷന്‍
പി. പി സുരേന്ദ്രന്
ഡ്രാഫ്റ്റിങ്ങ്
ഫ്രാന്‍സിസ്കാ ആന്റണി മണ്ണാലി
ചുവര് ചിത്ര കല
സുരേഷ് കുമാര്‍, കെ.കെ വാര്യര്‍
സംസ്ക്രിതം
ഡോ: മോഹനന് നായര്‍
ഡോ: മധുസൂതനന്
വിലാസം
വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്-689533
ഫോണ്‍ :0468-2319740
5 comments:
വാസ്തു വിദ്യാ ഗുരുകുലത്തെ കുറിച്ച് ഒരു ലഘു വിവരണം....
നന്നായി ഈ പോസ്റ്റ്. ഇവിടെ വാസ്തുപ്രകാരം പ്ലാന്‍ വരപ്പിക്കാന്‍ കഴിയുമെന്ന് കേട്ടിരുന്നു. പിന്നെ നീര്‍വിളാകം ആറമുളയില്‍ അല്ലെ. അപ്പോള്‍ നീര്‍വിളാകാന്‍ എന്നാ ബ്ലോഗറും ആ നാടിന്റെ പെരുമയില്‍ വരും.
ദീപക് രാജിന്റെ അഭിപ്രായം ഇവിടെ കോപ്പി പേസ്റ്റ്....
ഈ സ്ഥാപനത്തെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യത്തെ ബിരുദാനന്തര ഡിപ്ലോമയുടെ അടിസ്ഥാന യോഗ്യത കുറേ കടുപ്പം തന്നെ !!
any blog 4 vastu cunsultancy.
Post a Comment