. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, May 14, 2009

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം|Aranmula parthasaradhi Temple | Kerala Tourism

കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്ഥമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.



ആറന്മുള എന്ന പേരിന്റെ ഉല്‍പ്പത്തിയും, ക്ഷേത്രോല്‍പ്പത്തിയും പരസ്പര പൂരകങ്ങളാണ്.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.



പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.



മഹാഭാരത യുദ്ധത്തിനിടെ സ്വന്തം ജേഷ്ഠനായ കര്‍ണ്ണന്‍ നിരായുധനായി രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിര്‍ദാക്ഷ്ണ്യം വധിച്ചതിന്റെ പാപഭാരത്തില്‍ മനം നൊന്ത അര്‍ജ്ജുനന്‍ യുദ്ധശേഷം തെക്കോട്ട് സഞ്ചരിച്ച് ആറന്മുളയിലെത്തുകയും കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് തപസ്സനുഷ്ടിക്കുകയും ചെയ്തു എന്ന് മറ്റൊരു ഐതീഹ്യവും നിലനില്‍ക്കുന്നു.

മൂന്നാമതായി ഒരു ഐതീഹ്യം ഇങ്ങനെ പറയുന്നു. മഹാഭാരത യുദ്ധശേഷം അര്‍ജ്ജുനന്‍ നിലക്കലില്‍ നാരായണപുരം എന്ന സ്ഥലത്ത് തേവാര ബിബം പ്രതിഷ്ടിക്കുകയും പിന്നീട് അവിടെയുള്ള ജനങ്ങള്‍ അതു പൂജിക്കുകയും ചെയ്തു വന്നു. ജലദൌര്‍ലഭ്യവും, മൃഗശല്യവും നിമിത്തം കാലക്രമേണ അവിടെ നിന്ന് ജനങ്ങള്‍ പാലായനം ചെയ്തു. ആ കാലത്ത് ചാക്ക വിഭാഗത്തില്‍ പെട്ട ആള്‍ക്കാര്‍ വൈദ്യ ചികിത്സാര്‍ത്ഥം ഔഷധങ്ങള്‍ ശേഖരിക്കാന്‍ നിലക്കല്‍ ഉള്‍പ്പെടെയുള്ള വനങ്ങളില്‍ പോകുക പതിവായിരുന്നു. ഒരിക്കല്‍ ഔഷധ ശേഖരണാര്‍ത്ഥം നിലക്കലിനടുത്തുള്ള താഴൂട്ടി എന്ന സ്ഥലത്ത് എത്തിയ ചാക്കവിഭാഗത്തില്‍ പെട്ട പരമനും, നാരായണനും ത്വേജസ്സിയായ ഒരു ബ്രാഹ്മണബാലനെ കണ്ടുമുട്ടി. കുമാരന്റെ അഭ്യര്‍ത്ഥന മാനിച്ച് യാത്രക്കായി ആറുമുളകള്‍ കൂട്ടി കെട്ടിയ ഒരു ചെങ്ങാടം നിര്‍മ്മിച്ചു നല്‍കുകയും, കുമാരന്‍ അതില്‍ പമ്പാനദിയിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിക്കുകയും, ഇന്നു കാണുന്ന പൊന്നും തോട്ടം ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറായി ചങ്ങാടം കരയ്ക്കടുപ്പിക്കുകയും ചെയ്തു. സന്ധ്യാവന്ദനം നടത്തുന്ന കുമാരനെ കണ്ട നാട്ടുകാരില്‍ ഒരാളായ ഒരു കൃഷിക്കാരന്‍ തന്റെ കാവല്‍മാടത്തില്‍ നിന്നും കൊളുത്തിയ നിലവിളക്ക് കുമാരന് മുന്നില്‍ സാമര്‍പ്പിച്ച് വണങ്ങി. ആ സ്ഥലം ഇന്നു “വിളക്കുമാടം” എന്ന പേരില്‍ അറിയപ്പെടുന്നു. ആറുമുളകളില്‍ വന്ന കുമാരന്‍ ഇടക്ക് വിശ്രമിക്കാന്‍ ഇറങ്ങിയ സ്ഥലം എന്ന ഐതിഹ്യത്തില്‍ വിശ്വസിച്ച് ഈ സ്ഥലത്തെ ഇടയാറന്മുള എന്നറിയപ്പെടുന്നു.

ആ രാത്രിയില്‍ അവിടെ തങ്ങാല്‍ സൌകര്യമില്ലാത്തതിനാല്‍ കുമാരന്‍ വീണ്ടും കിഴക്കോട്ട് സഞ്ചരിച്ച് കീഴ്‌കോവിലില്‍ ബലഭദ്രസ്വാമിയുടെ ക്ഷേത്രം ഇന്നു കാണുന്നിടത്ത് വിശ്രമിച്ചു. പ്രസ്തുത സ്ഥലം തനിക്ക് വാസയോഗ്യമാണെന്ന് മനസ്സിലാക്കി ഭൂതഗണങ്ങളെ വിളിച്ചു വരുത്തി തൃക്കോവിലിനു ചുറ്റുമുള്ള ഇടം മണ്ണിട്ട് ഉയര്‍ത്തി ക്ഷേത്രം നിര്‍മ്മിച്ചു അതിനു ശേഷം കുമാരന്‍ അന്തര്‍ധാനം ചെയ്തു എന്നും വിശ്വസിക്കുന്നു.



ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് മറ്റൊരു ഐതീഹ്യം കൂടി നിലനില്‍ക്കുന്നു. മഹഭാരത യുദ്ധത്തില്‍ ക്രിഷ്ണന്‍ അര്‍ജ്ജുനന് സാരഥിയാവുകയാണുണ്ടായത്. യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവര്‍ ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനന്‍ കൂട്ടാക്കിയില്ല. ഇതില്‍ കോപാകുലനായ കൃഷ്ണന്‍ തന്റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രഥചക്രത്തെ കൈയ്യിലുയര്‍ത്തി. ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്റെ പാദാരവിന്തങ്ങളില്‍ സാഷ്ടാംഗ പ്രണാമം നടത്തി അരുതെ എന്നു വിലപിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്രിഷ്ഠി രഹസ്യമായി ഈ കഥയും അവലംബിച്ചു കാണുന്നു.



ഐതീഹ്യങ്ങള്‍ എന്തൊക്കെ ആയാലും അര്‍ജ്ജുനന്‍ പൂജിച്ച വിഷ്ണു ശക്തി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഭഗവാന്‍ കൃഷ്ണന്റെ സന്തത സഹചാരി, ഉത്തമ സുഹൃത്ത് ആദ്ധേഹത്തെ ധ്യാനിക്കാന്‍ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന കൃഷ്ണ വിഗ്രഹത്തിന് അസാധാരണമായ ശക്തിയും, വൈഭവവും ഉണ്ടെന്ന് ഭക്തര്‍ അസന്ദിഗ്ദമായി വിശ്വസിക്കുന്നു. ആറടിയില്‍ അധികം ഉയരമുള്ള അത്യപൂര്‍വ്വമായ ഈ കൃഷ്ണ വിഗ്രഹം ദര്‍ശിക്കാന്‍ ദിനേന ഭക്തസഹസ്രങ്ങളാണ് ആറന്മുള സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.



എ. ഡി 1200 നും 1300 നും മദ്ധ്യേ രചിക്കപ്പെട്ട “തിരുനിഴല്‍മാലയില്‍” ആറന്മുള ക്ഷേത്രത്തെ പറ്റിയും, ആറന്മുള ഗ്രാമത്തെ പറ്റിയും പരാമര്‍ശിച്ചുകാണുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു പിന്നിലു ള്ള സമൃദ്ധമായ കേരളത്തിന്റെ ചരിത്രമാണ്‌ പകര്‍ന്നു നല്‌കുന്നത്‌.1700 വര്‍ഷത്തി ലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. നീണ്ട ചരിത്രങ്ങളാലും, ഐതിഹ്യങ്ങളാലും സമ്പന്നമാണ് ആറന്മുളയും, ആറന്മുള ക്ഷേത്രവും. ചതുര്‍ബാഹുവായ ശ്രീകൃഷ്ണനെ പാര്‍ത്ഥസാരധി സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആറന്മുള ക്ഷേത്രത്തെ ദക്ഷിണ ഗുരുവായൂര്‍ എന്നും അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ധാരാളം ചുവര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരവും ഇവിടെ കാണാം.

ക്ഷേത്ര നിര്‍മ്മിതി

പ്രകൃതിരമണീയമായ പമ്പാ നദിയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പമ്പയുടെ ജലനിരപ്പില്‍ നിന്നും ഏതാണ്ട് ഇരുപതു മീറ്ററോളം ഉയരത്തിലാണ്. ശില്പഭംഗി തുളുമ്പുന്ന നാലു ഘനഗംഭീര ഗോപുരങ്ങളോടുകൂടിയ, കോട്ടമതിലുകളെ ഓര്‍മ്മിപ്പിക്കുന്ന ചുറ്റുമതിലുകളുള്ള ക്ഷേത്രത്തിന്റെ ഉള്‍ ചുവരുകള്‍ പ്രാചീന ചുവര്‍ ചിത്രകലകളുടെ ജീവക്കുന്ന കൈയ്യൊപ്പുകളാകുന്നു.

ക്ഷേത്രത്തിന്റെ വടക്കെ നടയുടെ ദര്‍ശനം പമ്പയിലേക്ക് തുറന്നിരിക്കുന്നു. പമ്പാ നദിയില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ചു വരുന്ന ഭക്തന് അന്‍പത്തിയേഴു പടവുകള്‍ കടന്നെ ക്ഷേത്ര പ്രവേശനം സാദ്ധ്യമാവൂ. ക്ഷേത്രത്തിന്റെ പമ്പയിലേക്കുള്ള ഗോപുരവാതില്‍ “മധുക്കടവ്” എന്ന പേരില്‍ അറിയപ്പെടുന്നു.



ക്ഷേത്രത്തിന്റെ മുഖദര്‍ശനം മറ്റേതു കൃഷ്ണ ക്ഷേത്രങ്ങളേയും പോലെ കിഴക്ക് ദിക്കിലേക്ക് തന്നെ. കിഴക്കെ ഗോപുരവാതില്‍ പ്രധാന വഴിയില്‍ നിന്നും ആറു മീറ്ററോളം ഉയരത്തിലാണ്. ശബരിമലയെ അനുസ്മരിപ്പിക്കുന്ന പതിനെട്ട് പടവുകള്‍ താണ്ടി ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാം. ശബരിമലയിലേതു എന്നപോലെ തന്നെ ഈ പതിനെട്ടു പടവുകള്‍ പതിനെട്ട് പുരാണങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രൌഡിയൊട്ടും ചോരാതെ പടിഞ്ഞാറെ ഗോപുരവും, തേക്കെ ഗോപുരവും നിലകൊള്ളുന്നു. ക്ഷേത്ര പ്രവേശനത്തിന് ഭക്തര്‍ പ്രധാനമായും തിരഞ്ഞേടുക്കുന്നത് കിഴക്കേ ഗോപുര വാതിലും, പടിഞ്ഞാറെ ഗോപുരവാതിലുമാണ്.


പ്രത്യേകതകള്‍

മകരവിളക്കിന്‌ ശബരിമല അയ്യപ്പനു ചാര്‍ത്താനുള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ നടക്ക് വച്ച 420 കിലോഗ്രാം തൂക്കമുള്ള തങ്ക അങ്കി സൂക്ഷിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. ശബരിമല മണ്ഡലപൂജയ്ക്ക് മുന്നോടിയായി അലങ്കരിച്ച രഥത്തില്‍ ആഘോഷമായി ശബരിമലയില്‍ എത്തിക്കുകയും, മണ്ഡലവിളക്ക് പൂജക്ക് പ്രസ്തുത അങ്കി ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.



ചിങ്ങമാസത്തിലെ അഷ്ഠമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സദ്യ പതിവുണ്ട്‌. ഇതിനെ വള്ള സദ്യ എന്നറിയപ്പെടുന്നു.

ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശനിവാസികള്‍ക്ക്‌ തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രാസ്ത ആറന്മുള വള്ളം കളി‌.

ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ്‌ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.



അന്നദാനപ്രഭുവായ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്‌ അന്നദാനം തന്നെ. അഭീഷ്ടകാര്യ സിദ്ധിയ്ക്ക്‌ അന്നദാന വഴിപാടുപോലെ ഫലം ചെയ്യുന്ന മറ്റൊന്നുമില്ല. ഈ വഴിപാടിനെ “തേച്ചു കുളി സദ്യ‍” എന്നറിയപ്പെടുന്നു.

പത്തു ദിവസത്തെ ഉത്സവം മീനമാസത്തിലാണ്. ഉത്സവ അനുഷ്ടാനങ്ങളില്‍ ഏറ്റവും പ്രധാനം അഞ്ചാം പുറപ്പാട് എന്നറിയപ്പെടുന്ന ഗരുഡവാഹനം എഴുന്നള്ളത്താണ്. തങ്ക അങ്കിയും, വെള്ളി പ്രഭയും, ചന്ദ്രകലാ രുപത്തിലുള്ള മകുടവും ഒട്ടു ചേര്‍ന്നതാണ് ഗരുഡവാഹനം.

വിലാസം

ദേവസ്വം അഡ്മിനിഷ്ട്രേറ്റീവ് ഓഫീസര്‍, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം, ആറന്മുള പി. ഒ, പത്തനംതിട്ട ജില്ല, ഫോണ്‍ - 0468 - 2212170

ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണവും, നീതിയുക്തവും ആണെന്ന അവകാശവാദമില്ല... കണ്ടും ,കേട്ടും അറിഞ്ഞവയെ വിശകലം ചെയ്ത് എഴുതിയിരിക്കുന്നു എന്നു മാത്രം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടവയും, തിരുത്തപ്പെടേണ്ടവയുമാണ്..... മാന്യവായനക്കാര്‍ക്ക് സ്വാഗതം.

ചിത്രങ്ങള്‍ക്ക് കടപ്പാട് - എന്റെ സുഹൃത്ത് ജിഗീഷിന്

28 comments:

നീര്‍വിളാകന്‍ said...

ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണവും, നീതിയുക്തവും ആണെന്ന അവകാശവാദമില്ല... കണ്ടും ,കേട്ടും അറിഞ്ഞവയെ വിശകലം ചെയ്ത് എഴുതിയിരിക്കുന്നു എന്നു മാത്രം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടവയും, തിരുത്തപ്പെടേണ്ടവയുമാണ്..... മാന്യവായനക്കാര്‍ക്ക് സ്വാഗതം.

Unknown said...

ആശംസകള്‍ കേരളം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഈ ബ്ലോഗ്‌ ഉപകാരപെടെട്ടെ.

ശ്രീ said...

ഇത് നന്നായി, മാഷേ

Sojo Varughese said...

aha, nalla attempt ajith etta

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ശ്രമം അജിത്‌.. ആശംസകള്‍..

വീകെ said...

ഐതിഹ്യങ്ങൽ പറഞ്ഞു തന്നതിൽ വളരെ സന്തൊഷം.

മാണിക്യം said...

ആശംസകള്‍
നല്ല പോസ്റ്റ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

grahanila said...

"ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി"...I think this is a misconception. അർജ്ജുനന്റെ ജന്മനക്ഷത്രമാണോ ഉത്രട്ടാതി? എനിക്ക് അറിയില്ല. അർജ്ജുനന്റെ ജന്മനാൾ ഉത്രം (ഫാൽഗുനി) ആണെന്നാണ് കേട്ടിട്ടുള്ളതു്. ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതു ഉത്രട്ടാതി നാളിലാണ് എന്നാണ് ഐതിഹ്യമെന്നു തോന്നുന്നു.

siva // ശിവ said...

ഇത് നല്ലൊരു ശ്രമം....ആശംസകള്‍.....നന്ദി...

കാട്ടിപ്പരുത്തി said...

വായിച്ചു - നല്ല അവതരണം-
സ്നേഹത്തോടെ

Suмα | സുമ said...

ഈ ബ്ലോഗ്‌ കൊള്ളാം മാഷെ...കേരളം കാണണംന്നു വാശി പിടിച്ചു നടക്കുന്ന പലര്‍ക്കും ഇതൊരു ഉപയോഗം ആവും. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി നിക്കല്ലേ, കുറച്ച സ്ഥലങ്ങളെ പറ്റി കൂടെ എഴുതു...

പിന്നെ മാഷടെ ഗ്രാമം കണ്ടു, നീര്‍വിളാകം. അതിസുന്ദരം! അതും വേണെങ്കില്‍ ഒരു ടൂറിസ്റ്റ്‌ പ്ലേസ് ആയിട്ട് പരിഗണിക്കാം... :)

കണ്ണനുണ്ണി said...

വളരെ വിഞാനപ്രധവും ആധികാരികവും ആയിരുന്നു പോസ്റ്റ്‌. നന്ദി

നീര്‍വിളാകന്‍ said...

കമന്റിട്ട എല്ലാവര്‍ക്കും നന്ദി.... ഗ്രഹനിലയുടെ ആശങ്കക്കു മറുപടി

ഉത്രട്ടാതി തന്നെയാണ് ആറന്മുളയപ്പന്റെ പിറന്നാള്‍!

Sureshkumar Punjhayil said...

Praashamsaneeyam... Abhinandanangal.. Ashamsakal...!!!

ഗ്രഹനില said...

>>നീര്‍വിളാകന്‍ said...
>>ഗ്രഹനിലയുടെ ആശങ്കക്കു മറുപടി. >>ഉത്രട്ടാതി തന്നെയാണ് ആറന്മുളയപ്പന്റെ പിറന്നാള്‍!

നീർവിളാകൻ, ആറന്മുളയപ്പൻ എന്നു വിവക്ഷിക്കുന്നതു അർജ്ജുനനെയാണെങ്കിൽ, അർജ്ജുനന്റെ പിറന്നാൾ ഉത്രട്ടാതി അല്ല എന്നാണ് ഞാൻ നേരത്തെ പറഞ്ഞതു്. ഇപ്പഴും അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അർജ്ജുനനെ, ഫൽഗുനൻ എന്നു വീളിക്കുന്നതു ഫാൽഗുന മാസത്തിൽ ഫൽഗുനി ( ഉത്രം ) നക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥത്തിലാണ്. അതേസമയം, ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതു ചിങ്ങമാസത്തിലെ, ഉത്രട്ടാതി നാളിലാണ് എന്നാണ് കേട്ടിരിക്കുന്നതു്.

അർജ്ജുനന്റെ ജന്മനാൾ ഉത്രട്ടാതി ആണെന്നു വല്ലയിടത്തും പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ (ആധികാരികമായി)അറിയിക്കണേ.

നീര്‍വിളാകന്‍ said...

നീർവിളാകൻ, ആറന്മുളയപ്പൻ എന്നു വിവക്ഷിക്കുന്നതു അർജ്ജുനനെയാണെങ്കിൽ, അർജ്ജുനന്റെ പിറന്നാൾ ഉത്രട്ടാതി അല്ല എന്നാണ് ഞാൻ നേരത്തെ പറഞ്ഞതു്. ഇപ്പഴും അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അർജ്ജുനനെ, ഫൽഗുനൻ എന്നു വീളിക്കുന്നതു ഫാൽഗുന മാസത്തിൽ ഫൽഗുനി ( ഉത്രം ) നക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥത്തിലാണ്. അതേസമയം, ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതു ചിങ്ങമാസത്തിലെ, ഉത്രട്ടാതി നാളിലാണ് എന്നാണ് കേട്ടിരിക്കുന്നതു്.

അർജ്ജുനന്റെ ജന്മനാൾ ഉത്രട്ടാതി ആണെന്നു വല്ലയിടത്തും പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ (ആധികാരികമായി)അറിയിക്കണേ.

നമ്മള്‍ രണ്ടു പേരും പറഞ്ഞത് ഒന്നു തന്നെ... ആദ്യം താങ്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.... കാരണം താങ്കാളുടെ മുന്‍ കമന്റ് അത്ര സൂക്ഷ്മമായി ഞാന്‍ വിലയിരുത്തിയില്ല.... ആറന്മുളയപ്പന്‍ എന്നു വിളിക്കുന്നത് ശ്രീകൃഷ്ണനെയാണ്.... അര്‍ജ്ജുനനെയല്ല.... തിരുവാറന്മുളയപ്പന്‍ എന്നു വിളിക്കുന്നത് തിരുവാറന്മുള ശ്രീകൃഷ്ണനെയാണ്.... ആറന്മുലയിലെ പ്രതിഷ്ടാദിനം ചിങ്ങമാസത്തിലെ ഉത്രട്ടാതിയാണെന്ന് കണക്കാക്കുന്നു.

ഗ്രഹനില said...

അങ്ങനെ വന്നാലും ശ്രീകൃഷ്ണന്റെ (തിരുവാറന്മുളയപ്പന്റെ) ജന്മനക്ഷത്രവും ഉത്രട്ടാതി അല്ല (രോഹിണി ആണ്). പലരും പറഞ്ഞുവരുന്ന ഒരു തെറ്റിദ്ധാരണ ആയതുകൊണ്ട്‌ തിരുത്തിയെന്നേ ഉള്ളൂ.

ആറന്മുളയിലെ പ്രതിഷ്ടാദിനം ചിങ്ങമാസത്തിലെ ഉത്രട്ടാതിയാണെന്ന് കണക്കാക്കുന്നു എന്നതിനോട് യോജിക്കുന്നു.

Calvin H said...

നന്നായിരിക്കുന്നു.. നല്ല വിവരണം.... :)

ബൈജു (Baiju) said...

വിവരണം നന്നായിട്ടുണ്ട്......ആറന്മുളക്കാഴ്ചകള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മയില്‍ കൊണ്ടുവന്നതിനു നന്ദി...

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നല്ല ശ്രമമാണ് എന്ന് പറയാതെ വയ്യ. നമ്മുടെ കൊച്ചു കേരളത്തിലെ എത്രയോ സ്ഥലങ്ങള്‍ നമുക്ക് ഇന്നും അപരിചിതമാണ്. ഇത് പോലുള്ള പോസ്റ്റുകള്‍ അവയെ അടുത്തറിയാന്‍ സഹായിക്കും എന്ന് ഉറപ്പാണ്. ആശംസകളോടെ.....വാഴക്കോടന്‍

പാര്‍ത്ഥന്‍ said...

ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ നന്നായിരിക്കുന്നു. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും പുരാണങ്ങളും വിശദീകരിക്കുന്നതൊടൊപ്പം കുറച്ചു ചരിത്രപശ്ചാത്തലം കൂടി ഉൾപ്പെടുത്താമായിരുന്നു.

ഉദ്യമത്തിനു് ആശംസകൾ.

സൂത്രന്‍..!! said...

നന്നായിരിക്കുന്നു ആശംസകള്‍ ..

റോഷ്|RosH said...

very informative....

naakila said...

വളരെ മികച്ച , മൂല്യമുളള ഒരു പോസ്റ്റ് ആണിത്
ആശംസകള്‍

paarppidam said...

വളരെ നന്നായിരിക്കുന്നു.അൽപം വൈകിപ്പോയി കമനിടുവാൻ . വിശദമായി തന്നെ താങ്കൾ കാര്യങ്ങൾ എഴുതിയിരിക്കുന്നു.ക്ഷേത്രതെ കുറിച്ചും മറ്റും ഉള്ള ഇത്രയും വിശദമായ കുറിപ്പ്‌ മുമ്പ്‌ കണ്ടിട്ട്ടില്ല.

എല്ലാവിധ ആശംസകളും...ഇനിയും എഴുതുക.

രാജീവ്‌ .എ . കുറുപ്പ് said...

അജിത്‌ പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ആറന്മുള പാര്‍ത്ഥാസാരഥി ക്ഷേത്രത്തില്‍ പോകണം എന്നത് ഒരു മോഹം മാത്രമായി അവശേഷിക്കുന്നു. എന്തായാലും ഇതു നല്ലൊരു അനുഭവം ആയി.

shajkumar said...

നീര്‍ വിളാകാ മൂന്നാമത്തെ പടം എണ്റ്റെതാ...മലയാളം വിക്കിയില്‍ ഞാനും എഴുതിയിട്ടുണ്ട്‌. ഈ സ്രമത്തിനു ഭാവുകങ്ങള്‍

Ampily said...

very much informative...thanks for sharing